കുവൈത്ത് സിറ്റി: കെഫാക് -യൂനിമണി സീസൺ 7ലെ ഗ്രൂപ് എ സോക്കർ ലീഗ് മത്സരങ്ങളിൽ സോക്കർ കേരള, ബ്ലാസ്റ്റേഴ്സ് കുവൈത്ത്, മാക് കുവൈത്ത് ടീമുകൾക്ക് വിജയം. അൽ ഷബാബിനെതിരായ മത്സരത്തിൽ സെബാസ്റ്റ്യൻ നേടിയ രണ്ടു ഗോളുകൾക്ക് സോക്കർ കേരള ജയം നേടി. രണ്ടാം മത്സരത്തിൽ ബിഗ് ബോയ്സ്- ചലഞ്ചേഴ്സ് ടീമുകൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സുമായി സ്പാർക്സ് ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ വിജയം. ബ്ലാസ്റ്റേഴ്സിന് വേണ്ടി നിതിൻ രണ്ടും സമീർ ഒന്നും ഗോളുകൾ നേടിയപ്പോൾ ആൻസണിലൂടെ സ്പാർക്സ് ആശ്വാസ ഗോൾ കണ്ടെത്തി. അവസാന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ മാക് കുവൈത്തുമായി സിയെസ്കൊ കുവൈത്ത് ഇേഞ്ചാടിഞ്ച് പോരാടിയെങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു വിധി.
മാസ്റ്റേഴ്സ് ലീഗിൽ ബിഗ് ബോയ്സ് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് കുവൈത്ത് പരാജയപ്പെടുത്തിയപ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് എഫ്.സി വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിൽവർ സ്റ്റാർ റൗദ ചലഞ്ചേഴ്സ് എഫ് സിയെ പരാജയപ്പെടുത്തിയപ്പോൾ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സ് കേരള ചലഞ്ചേഴ്സിനെ തോൽപിച്ചു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ബാബു (ബ്ലാസ്റ്റേഴ്സ് കുവൈത്ത്), റിയാസ് ബാബു (മലപ്പുറം ബ്രദേഴ്സ്), തോമസ് (ചാമ്പ്യൻസ് എഫ്.സി), മൽഷ ( സിൽവർ സ്റ്റാർ ) എന്നിവരും സോക്കർ ലീഗിൽ റംഷീദ് (മാക് കുവൈത്ത്), റാഷിദ് (ബിഗ് ബോയ്സ് ) സെബാസ്റ്റ്യൻ (സോക്കർ കേരള), നിതിൻ (ബാസ്റ്റേഴ്സ് ) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.