കു​വൈ​ത്തി​ൽ കൊ​റോ​ണ​യും കോ​ള​റ​യു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മാ​ര​ക​മാ​യ കൊ​റോ​ണ​യും കോ​ള​റ​യു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കു​വൈ​ത്തി​ൽ​നി​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​ത്തി​യ 61കാ​ര​ന്​ അ​സു​ഖം അ​വി​ടെ എ​ത്തി​യ​ശേ​ഷ​മാ​ണ് കൊ​റോ​ണ​യെ​ന്ന് സ്​​ഥി​രീ​ക​രി​ക്കാ​നാ​യ​ത്. അ​തി​നു​ശേ​ഷം കൊ​റി​യ​ക്കാ​ര​നു​മാ​യി ഇ​ട​പ​ഴ​കി​യ നി​ര​വ​ധി​പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, അ​വ​രി​ലാ​രി​ലും കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ റി​ദ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കു​വൈ​ത്തി​ൽ​നി​ന്നെ​ത്തി​യ ഒ​രാ​ളി​ൽ കൊ​റോ​ണ ക​ണ്ടെ​ത്തി​യ​താ​യി കൊ​റി​യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വാ​ർ​ത്ത പു​റ​ത്തു​വി​ട്ട ഉ​ട​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. കൊ​റി​യ​ക്കാ​ര​ൻ താ​മ​സി​ച്ചി​രു​ന്ന ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന എ​ല്ലാ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ കൊ​ണ്ടു​വ​രു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ഇ​ട​പെ​ട്ട​വ​രെ കൂ​ടാ​തെ ഇ​ട​പെ​ട്ട​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തോ​ടൊ​പ്പം, മ​തി​യാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്​​മ​െൻറു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളെ​ല്ലാം അ​നു​കൂ​ല​മാ​യ സ്​​ഥി​തി​ക്ക് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ, അ​യ​ൽ​രാ​ജ്യ​മാ​യ ഇ​റാ​ഖി​ൽ കോ​ള​റ സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും കു​വൈ​ത്തി​ൽ ഇ​തു​വ​രെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​ജി​ദ അ​ൽ ഖ​ത്താ​ൻ പ​റ​ഞ്ഞു. ഇ​റാ​ഖി​ൽ​നി​ന്ന് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​റാ​ഖി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. കോ​ള​റ, കൊ​റോ​ണ​യു​ൾ​പ്പെ​ടെ മാ​ര​ക​മാ​യ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും മാ​ജി​ദ അ​ൽ ഖ​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.