കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ചയും വൈകും. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുന്നതാണ് കാരണം. കോഴിക്കോട്ടുനിന്ന് വ്യാഴാഴ്ച രാവിലെ 8.10നുള്ള വിമാനം പുറപ്പെടുക 12.05നാകും. ഇതോടെ ഈ വിമാനം കുവൈത്തിലെത്താൻ പതിവ് സമയത്തിലും വൈകും. കുവൈത്തിൽനിന്ന് വ്യാഴാഴ്ച രാവിലെ 11.50നുള്ള വിമാനം പുറപ്പെടുക വൈകീട്ട് 3.35നാകും. വൈകി പുറപ്പെടുന്നതിനാൽ വ്യാഴാഴ്ച രാത്രി കോഴിക്കോട്ട് എത്തുന്നതും വൈകും. വിമാനം വൈകുന്നത് ബുധനാഴ്ചതന്നെ അറിയിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ വൈകൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.50ന് കോഴിക്കോട്ടേക്കുള്ള വിമാനം ഒന്നര മണിക്കൂറിലേറെ വൈകി ഉച്ചക്ക് 1.30നാണ് കുവൈത്തിൽനിന്ന് പുറപ്പെട്ടത്. അന്നും വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെടാൻ വൈകിയതാണ് കുവൈത്തിലെ യാത്രക്കാരെ ബാധിച്ചത്. ഡിസംബർ 26ന് കുവൈത്ത്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് 24 മണിക്കൂറിനുമുകളിൽ യാത്രക്കാരെ വിമാനത്താവളത്തിൽ കുരുക്കിയിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് 12.30ന് പുറപ്പെട്ട കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിലാണ് തുടർന്ന് കണ്ണൂർ യാത്രക്കാരെ നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.