കുവൈത്ത് കൂട്ടം വെളിയങ്കോട് ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range കുവൈത്ത് കൂട്ടം വെളിയങ്കോട് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: വെളിയങ്കോട് പഞ്ചായത്ത് കുവൈത്ത് പ്രവാസി കൂട്ടായ്മയായ കുവൈത്ത് കൂട്ടം വെളിയങ്കോട് ഇഫ്താർ സംഗമം ഫഹാഹീൽ യൂനിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ.പി. അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി പി. മജീദ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ടി.കെ. ഷബീർ, മാംഗോ ഹൈപ്പർ മാർക്കറ്റ് പ്രതിനിധി അനസ് തറയിൽ, പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി മുസ്തഫ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു. അബ്ഷർ അനസ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഹഫീഫ് മൊഹി സ്വാഗതവും ജോ. സെക്രട്ടറി മുനീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.