കുവൈത്ത് കൊല്ലം ഫ്രണ്ട്സ് അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കൊല്ലം ഫ്രണ്ട്സ് (കെ.കെ.എഫ്) ഓണാഘോഷം ‘പൊന്നോണം- 2k25’ ഒക്ടോബർ ഒമ്പത്,10 തീയതികളിൽ സുലൈബിയ ഫാം ഹൗസിൽ നടക്കും. ആഘോഷത്തിന്റെ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ചെയ്തു. ആദ്യ കൂപ്പൺ വിതരണം എക്സിക്യൂട്ടീവ് മെമ്പർ റസിയ ബീഗത്തിന് നൽകി. മംഗഫ് ഡ്രീം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സജിമോൻ രാമൻകുട്ടി അധ്യക്ഷത വഹിച്ചു.
‘പൊന്നോണം- 2k25’ കോഓഡിനേറ്റർ ഷാനവാസ് ബഷീർ ഓണ പ്രോഗാം വിശദീകരിച്ചു. രക്ഷാധികാരി അനിൽകുമാർ പുത്തൂർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ‘പൊന്നോണം- 2k25’ ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട സ്വാഗതം പറഞ്ഞു. മുൻ ട്രഷററും, ആക്ടിങ് രക്ഷാധികാരിയുമായ ഇട്ടിച്ചൻ ആന്റണി, ജോ.സെക്രട്ടറി ആൽഡ്രിൻ ലൂയിസ്, വൈ. പ്രസിഡന്റ് പ്രിൻസി സാവിത്രി, എക്സിക്യൂട്ടിവ് മെംബർമാരായ മേഘ രാജി, മനേഷ് മനോഹരൻ, റസിയ ബീഗം എന്നിവർ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.