കു​വൈ​ത്ത്​ കെ.​എം.​സി.​സി: സാ​ൽ​മി​യ ഏ​രി​യ ക​മ്മി​റ്റി ‘സ​മ​ന്വ​യം’  കു​ടും​ബ സൗ​ഹൃ​ദ​സം​ഗ​മം

സാൽമിയ: കുവൈത്ത് കെ.എം.സി.സി സാൽമിയ ഏരിയ കമ്മിറ്റി ‘സമന്വയം’ കുടുംബ സൗഹൃദസംഗമം സംഘടിപ്പിച്ചു. സുലൈബിയ ഹിജിൽ റിസോർട്ടിൽ നടന്ന പരിപാടിയിൽ മുസ്ലിംലീഗ് അഖിലേന്ത്യാ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. കെ.എം.സി.സി പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. 

ഏരിയ പ്രസിഡൻറ് ഷഹീദ് പാട്ടിലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫവാസ് കാെട്ടാടി സ്വാഗതം പറഞ്ഞു. മുൻ ഏരിയ പ്രസിഡൻറ് സുബൈർ കൊടുവള്ളിക്ക് പ്രവർത്തന മികവിനുള്ള ഉപഹാരം ഷറഫുദ്ദീൻ കണ്ണേത്ത് കൈമാറി. രണ്ട് ദിവസം നീണ്ട പരിപാടിയിൽ വിവിധ സെഷനുകളിലായി കുവൈത്ത് കെ.എം.സി.സിയുടെ 40 വർഷത്തെ ചരിത്രം വിവരിക്കുന്ന ഡോക്യുമ​െൻററി, മുസ്ലിം ലീഗ് ചരിത്രസംബന്ധമായ ഫോേട്ടാകൾ എന്നിവ പ്രദർശിപ്പിച്ചു. അഷ്റഫ് എകരൂലി​െൻറ പാരൻറിങ് ക്ലാസ്, കലാകായിക പരിപാടികൾ തുടങ്ങിയവയുണ്ടായി.

കേന്ദ്ര സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ എം.കെ. അബ്ദുറസാഖ്, ഫാറൂഖ് ഹമദാനി, അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, അതീഖ് കൊല്ലം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, ബഷീർ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി, എ.കെ. മുഹമ്മദ്, ഏരിയ ഭാരവാഹികളായ ഖാദർ കൈതക്കാട്, ഹസൻ സൽവ, സലാം വയനാട്, സലീം പരപ്പനങ്ങാടി, നിസാർ അലങ്കാർ, വി. ഫാസിൽ തുടങ്ങിയവർ സംസാരിച്ചു. 
ഏരിയ വൈസ് പ്രസിഡൻറ് മുഹമ്മദ് മേപ്പയൂർ നന്ദി പറഞ്ഞു.

News Summary - kuwait kmcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.