നിസാർ മയ്യള, റസാഖ് ചെമ്മനാട്, അഷ്റഫ് കോളിയടുക്കം
കുവൈത്ത്സിറ്റി: കെ.എം.സി.സി ഉദുമ മണ്ഡലം 2023-25 വർഷ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് ഖുതുബുദ്ദീന്റെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന ഓഫിസിൽ സംസ്ഥാന കൗൺസിലർ ഷാഫി ബാവ ഉദ്ഘാടനം ചെയ്തു. ഇർഷാദ് മേൽപറമ്പ് പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് നിസാർ മയ്യള, വൈസ് പ്രസിഡന്റുമാരായി മുസ്തഫ ചെമ്മനാട്, കാദർ കടവത്ത്, സയ്യിദ് ആറ്റക്കോയ, താജുദ്ദീൻ ബോവിക്കാനം, ജനറൽ സെക്രട്ടറി റസാഖ് ചെമ്മനാട്, ജോയന്റ് സെക്രട്ടറിമാരായി സവാദ് പള്ളങ്കോട്, കരീം സൂപ്പി, മുനീർ ബെലക്കാട്, റാഷിദ് മഠം, ട്രഷറർ അഷ്റഫ് കോളിയടുക്കം എന്നിവരെയും ജില്ല കൗൺസിലർമാരായി ഖുതുബുദ്ദീൻ, എസ്.എം. ഹമീദ്, ഫായിസ് ബേക്കൽ, ഇർഷാദ് മേൽപറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫിസർമാരായി അബ്ദുല്ല കടവത്ത്, ഹാരിസ് മുട്ടുന്തല എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.എം. ഹമീദ്, ഫായിസ് ബേക്കൽ, സവാദ് പള്ളങ്കോട്, മുസ്തഫ ചെമ്മനാട് എന്നിവർ സംസാരിച്ചു. സയ്യിദ് ആറ്റക്കോയ പ്രാർഥന നടത്തി. ഇർഷാദ് മേൽപറമ്പ് സ്വാഗതവും റസാഖ് ചെമ്മനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.