കുവൈത്ത് കെ.എം.സി.സി സ്വാതന്ത്ര്യദിനാഘോഷം അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം
ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം ‘മേരെ വതൻ’ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് കഴിയുമ്പോഴും പിറന്ന നാടിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ രാജ്യസ്നേഹത്തെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് രണ്ടത്താണി പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മെഡ് എക്സ് ചെയർമാൻ ഫാസ് മുഹമ്മദ് അലി, ബഷീർ ബാത്ത, ടി.പി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പി.വി. ഇബ്രാഹിം, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ഷഹീദ് പാട്ടില്ലത്, ടി.ടി. ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ എന്നിവർ സംബന്ധിച്ചു. മധുരവിതരണവും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.