കുവൈത്ത് കേരള പ്രീമിയർ ലീഗ് ജേതാക്കളായ റൈസിങ് സ്റ്റാർ ഗോൾഡ് പാലക്കാട് ഫാൽക്കൻസ് ടീം
കുവൈത്ത് സിറ്റി: പതിനേഴാമത് കുവൈത്ത് കേരള പ്രീമിയർ ലീഗിൽ റൈസിങ് സ്റ്റാർ ഗോൾഡ് പാലക്കാട് ഫാൽക്കൻസ് ചാമ്പ്യന്മാർ. ഫൈനലിൽ അൽമുല്ല എക്സ്ചേഞ്ച് തൃശൂർ ലയൻസിനെയാണ് കുവൈത്ത് ദേശീയ ടീം അംഗം ഷിറാസ് ഖാൻ നായകനായ പാലക്കാട് പരാജയപ്പെടുത്തിയത്.
ടോസ് നേടിയ തൃശൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ തൃശൂർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാട് അഞ്ച് പന്ത് ബാക്കിനിൽക്കെ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയംനേടി.
അവസാന ഓവർവരെ ആവേശം നിറഞ്ഞ ഫൈനലിൽ പാലക്കാടിനുവേണ്ടി രാഹുൽ മുരളി 43 പന്തിൽ 45 റൺസ് നേടി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ രാജേഷ് രാമദാസ് പൂജാരി 20 പന്തിൽനിന്ന് പുറത്താകാതെ 35 റൺസ് നേടി. മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി നാല് വിക്കറ്റും നേടിയ രാജേഷ് രാമദാസ് പൂജാരിയാണ് ഫൈനലിലെ താരം.
റൈസിങ് സ്റ്റാർ ഗോൾഡ് പാലക്കാട് ഫാൽക്കൻസിന്റെ സിയ്യാഫ് റാഫി മികച്ച ബൗളറായും പാലക്കാട് ഫാൽക്കൻസിന്റെ പർവീന്ദർ കുമാർ മികച്ച ഓൾറൗണ്ടറായും കണ്ണൂർ റോയൽ മാസ്റ്റേഴ്സിന്റെ ഉസ്മാൻ ഗനി പട്ടേൽ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.