മംഗഫ്: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിെൻറ സഹകരണത്തോടെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മംഗഫ് നജാത് സ്കൂളിൽ വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ 1500ലേറെ പേർ ചികിത്സ തേടി. 14 വൈദ്യശാസ്ത്ര വിഭാഗങ്ങളിൽനിന്നുള്ള 43 ഡോക്ടർമാരും നൂറിലേറെ പാരാമെഡിക്കൽ ജീവനക്കാരും രോഗികൾക്ക് സേവനമേകി. ഷുഗർ, കൊളസ്ട്രോൾ, പ്രഷർ, അൾട്രാ സൗണ്ട് തുടങ്ങിയ വിവിധ പരിശോധനകളും നൽകി.
‘സ്ത്രീകൾക്ക് വരാവുന്ന കാൻസർ സാധ്യതകളും കണ്ടെത്തലും’, ‘ത്വക് രോഗങ്ങളും പ്രതിരോധവും’ എന്നീ വിഷയങ്ങളിൽ ഡോ. സുസ്സോവന, ഡോ. അജിത് ജോഷി എന്നിവർ ക്ലസെടുത്തു. 700ലേറെ പേർക്ക് മരുന്നുകൾ സൗജന്യമായി നൽകി.
ഇന്ത്യൻ നഴ്സസ് അസോസിയേഷെൻറ കീഴിലുള്ള നൂറിലേറെ നഴ്സുമാരും വിവിധ സ്പെഷലിസ്റ്റ് ജീവനക്കാരും സേവനസജ്ജരായിരുന്നു. ഇന്ത്യൻ എംബസി സെക്രട്ടറി പി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അഭയ് പട്വാർ, ഇന്ത്യൻ ഡെൻറൽ അലയൻസ് വെൽഫെയർ കമ്യൂണിറ്റി ചെയർമാൻ ഡോ. പ്രതാപ് ഉണ്ണിത്താൻ, ഐ.ഡി.എഫ് ജനറൽ സെക്രട്ടറി ഡോ. സയ്യദ് മുഹമ്മദ്, ഡോ. റോയ്, കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.
അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോൺ സൈമൺ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിങ് മാനേജർ വിപിൻ ഗംഗാധരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അലി മാത്ര, ഹംസ പയ്യന്നൂർ എന്നിവർ സംബന്ധിച്ചു. കെ.കെ.എം.എ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ സ്വാഗതവും വൈസ് പ്രസിഡൻറ് ബി.എം. ഇഖ്ബാൽ നന്ദിയും പറഞ്ഞു. ആരോഗ്യവിദഗ്ധരുടെ മികച്ച പഠനലേഖനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആരോഗ്യ ഡയറക്ടറി വിപിൻ ഗംഗാധരന് ആദ്യ പ്രതി നൽകി ജോൺ സൈമൺ പ്രകാശനം ചെയ്തു.
കെ.സി. റഫീഖ്, കെ.സി. ഗഫൂർ, സംസം റഷീദ്, വി.കെ. ഗഫൂർ, സലിം കൊമ്മേരി, മുനീർ കുനിയ, കെ.എച്ച്. മുഹമ്മദ്കുഞ്ഞി, കെ.സി. കരീം, അഷ്റഫ് മാങ്കാവ്, അഷ്റഫ് മണ്ണഞ്ചേരി, പി. റഫീഖ്, വി.കെ. മുസ്തഫ, സി.എം. അഷ്റഫ്, ഷഹീദ് ലെബ്ബ, കെ.ടി. മുഹമ്മദ് റഫീഖ്, എ.ടി. നൗഫൽ, വി. അബ്ദുൽ കരീം, എം.പി. നിജാസ്, സി.എച്ച്. ഹസ്സൻകുഞ്ഞി, അസ്ലം ഹംസ, പി.എം. ഷെരീഫ്, പി. കമറുദ്ധീൻ, വി. ശറഫുദ്ധീൻ, ഷാഫി മുഹമ്മദ്, റിയാസ്, ഫൈസൽ, കെ.കെ.എം.എ മാഗ്നറ്റ് വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.