കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഇഫ്താർ സംഗമത്തിൽ പി.എൻ. അബ്ദുല്ലത്തീഫ് മദനി സംസാരിക്കുന്നു
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സൗഹൃദ ഇഫ്താർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി മുഖ്യപ്രഭാഷണം നടത്തി. കുവൈത്തിലെ മത, രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവരും ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരും സന്നിഹിതരായി.
സെന്ററിനെ പരിചയപ്പെടുത്തുന്ന, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ നാൾവഴികളിലൂടെ എന്ന പ്രസന്റേഷൻ സംഗമത്തിലെ വേറിട്ട പരിപാടിയായി. സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും പബ്ലിക് റിലേഷൻ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഇഫ്താർ സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.