കു​വൈ​ത്ത് ഹാ​ൻ​ഡ് ബാ​ൾ ടീം ​സ്​​ലൊ​വീ​നി​യ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

കുവൈത്ത് ജൂനിയർ ഹാൻഡ്ബാൾ ടീം യൂറോപ്പിൽ

കുവൈത്ത് സിറ്റി: കുവൈത്ത് ജൂനിയർ ഹാൻഡ്ബാൾ ടീം പരിശീലന ക്യാമ്പിനും സൗഹൃദമത്സരങ്ങൾക്കുമായി യൂറോപ്പിലേക്ക് പോയി. സ്ലൊവീനിയയിലാണ് പരിശീലന ക്യാമ്പ്.

ആഗസ്റ്റ് 20ന് ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിന് തയാറെടുക്കുന്നതിനായാണ് യൂറോപ്യൻ പര്യടനം. സ്പാനിഷ് പരിശീലകൻ ഡീഗോ ഗോൺസാലസിന് കീഴിലാണ് പരിശീലനം. അഞ്ചുമുതൽ ഏഴുവരെ സൗഹൃദമത്സരങ്ങൾ യൂറോപ്യൻ ടീമുകൾക്കെതിരെ കുവൈത്ത് കളിക്കും. ആഗസ്റ്റ് നാലിന് കുവൈത്തിൽ തിരിച്ചെത്തുന്ന ടീം ഈജിപ്ത്, ദക്ഷിണ കൊറിയ എന്നിവക്കെതിരെ സൗഹൃദ മത്സരം കളിച്ചു. ആഗസ്റ്റ് ആറുമുതൽ 11 വരെ ഈജിപ്ത്, 11 മുതൽ 16 വരെ ദക്ഷിണ കൊറിയ ടീമുകൾ കുവൈത്തിലുണ്ടാകും. ശേഷം ബഹ്റൈനിലേക്ക് തിരിക്കും.

Tags:    
News Summary - Kuwait Junior Handball Team in Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.