കുവൈത്ത് ജനത കൾചറൽ സെന്റർ പുരസ്കാരം ഇ.കെ. ദിനേശന് ഡോ. വർഗീസ് ജോർജ് സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ജനത കൾചറൽ സെന്റർ (ജെ.സി.സി) വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.കെ. ദിനേശന് കൈമാറി. കോഴിക്കോട് നടന്ന ചടങ്ങിൽ ഡോ. വർഗീസ് ജോർജ് പുരസ്കാരം കൈമാറി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്ത് സമൂഹത്തിന് നൽകുന്ന ശക്തി ചെറുതല്ലെന്നും എഴുത്തുകാർക്ക് നിലപാട് ഉണ്ടാകുമ്പോൾ അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുന്നുവെന്നും ഡോ. വർഗീസ് ജോർജ് പറഞ്ഞു.
ദിനേശന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് കെ.പി. രാമനുണ്ണിയും പ്രവാസത്തിലെ സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ച് വി. കുഞ്ഞാലിയും സംസാരിച്ചു. കോയ വേങ്ങര അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, ജെ.എൻ. പ്രേംഭാസിൻ, കബീർ സലാല, പി.സി. നിഷാകുമാരി, എം. പ്രകാശൻ, നാസർ മുക്താർ, വെള്ളിയോടൻ, ഇ.കെ. ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇ.കെ. ദിനേശനെ കുമാരി നന്ദന പരിചയപ്പെടുത്തി. ഇ.കെ. ദിനേശൻ മറുമൊഴി നൽകി. അനിൽ കൊയിലാണ്ടി സ്വാഗതവും രാജൻ കൊളാവിപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.