കുവൈത്ത് സിറ്റി: ലോകത്തില്‍ ഏറ്റവും സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. ഹാൻകേ പുറത്തിറക്കിയ വാര്‍ഷിക സൂചികയിലാണ് കുവൈത്ത് മുൻനിരയിൽ ഇടംപിടിച്ചത്. 157 രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡാണ് ഒന്നാമത്.
തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബാങ്ക്-വായ്പ നിരക്കുകൾ, ജി.ഡി.പിയിലെ വാർഷിക ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. സിംബാബ്വെ, വെനിസ്വേല, സിറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍.
സൂചികയനുസരിച്ച് കഴിഞ്ഞ വര്‍ഷം കുവൈത്ത് എല്ലാ മേഖലകളിലും ശക്തമായ പ്രകടനമാണ് കൈവരിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വം ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിവർഷം 4.5 ശതമാനം വളർച്ചയോടെ ജി.ഡി.പിയിൽ മികച്ച മുന്നേറ്റം കൈവരിക്കാന്‍ കുവൈത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. അറബ് രാജ്യങ്ങളില്‍ ആദ്യ പത്തില്‍ കുവൈത്ത് മാത്രമാണ് സ്ഥാനംപിടിച്ചത്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകളും ഗണാത്മക വികാരങ്ങളും നെഗറ്റിവ് വികാരങ്ങളും സര്‍വേയില്‍ പരിഗണിക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിനും കുവൈത്തിനും പിന്നില്‍ അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്വാൻ, നൈജർ, തായ്ലൻഡ്, ടോഗോ, മാൾട്ട എന്നീ രാജ്യങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.