കോവിഡ്: ഒത്തുകൂടലിനെതിരെ കർശന നടപടി​ക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മ​ന്ത്രാലയം

കുവൈത്ത്​ സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്​. ശ്​മശാനങ്ങളിൽ കോവിഡ്​ മാർഗനിർദേശങ്ങൾ ലംഘിച്ച് അനുശോചന സംഗമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെതിരെ മുൻസിപ്പാലിറ്റി കർശന നടപടിയെടുക്കും. ആളുകൂടിയുള്ള വിവാഹ ചടങ്ങുകൾക്ക്​ വിലക്ക്​ നിലവിലുണ്ടെങ്കിലും കുവൈത്തി കുടുംബങ്ങളിൽ ഇത്തരം ചടങ്ങുകൾ നടക്കുന്നതായാണ്​ റിപ്പോർട്ട്​.

ദീവാനിയകളിലെ ഒത്തുകൂടലുകളിലും ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. മാസ്​ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഏത്​ ഒത്തുകൂടലുകളും നടപടിക്ക്​ കാരണമാവും. പൊതുപരിപാടികൾക്ക്​ അധികൃതർ വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട്​ ഭയവും ജാഗ്രതയും ജനങ്ങൾക്ക്​ നഷ്​ടപ്പെട്ടിട്ടുണ്ട്​. എന്നാൽ, സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ കൂടി വരികയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.