കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യാൻ കുവൈത്തിലെ ഇന്ത്യൻ എംബസി ഒാൺലൈൻ സൗകര്യം ഏർപ്പെടുത്തി.
വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാറിൽനിന്ന് വിവരം ലഭിച്ചാൽ എംബസി അറിയിക്കും.
കുടുംബത്തിലെ ഒാരോ വ്യക്തിയും പ്രത്യേകം ഫോം പൂരിപ്പിക്കണം. അതേപോലെ കമ്പനികളിലെ പോവാൻ ആഗ്രഹിക്കുന്ന ഒാരോ തൊഴിലാളിയും പ്രത്യേകം ഫോം നൽകണം. യാത്രക്കുള്ള നിബന്ധനകൾ പിന്നീട് അറിയിക്കും. കുവൈത്ത് സർക്കാറിെൻറയും ഇന്ത്യൻ ഭരണകൂടത്തിെൻറയും ചട്ടങ്ങൾ കർശനമായി പാലിക്കണം. പ്രത്യേകിച്ച് കോവിഡ് 19നുമായി ബന്ധപ്പെട്ട ചട്ടങ്ങൾ. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. https://indembkwt.com/eva/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.