കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ നടപടിയുടെ ഭാഗമായി കുവൈത്ത് നവംബറില്‍ മാത്രം നാടുകടത്തിയത് 2697 വിദേശികളെ. ഇതില്‍ 861 പേര്‍ ഇന്ത്യക്കാരാണ്.
2016ല്‍ നവംബര്‍ വരെ നാടുകടത്തിയ മൊത്തം വിദേശികളുടെ എണ്ണം 32,010 ആണ്. ഈവര്‍ഷം കുവൈത്ത് നാടുകടത്തിയ ഇന്ത്യക്കാര്‍ 8597 ആണ്. ആഭ്യന്തരമന്ത്രാലയം അധികൃതര്‍ തുടര്‍ച്ചയായി നടത്തിയ സുരക്ഷാ പരിശാധനകളാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണം ഏറെ വര്‍ധിക്കാന്‍ കാരണം. കുവൈത്തില്‍ കഴിഞ്ഞമാസങ്ങളില്‍ താമസനിയമം ലംഘിച്ചവരെ പിടികൂടാന്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.
മുഴുവന്‍ നിയമലംഘകരെയും പിടികൂടുന്നത് വരെ പരിശോധന കര്‍ശനമായി തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 2015ല്‍ 26,000 പേരെയാണ് നാടുകടത്തിയതെങ്കില്‍ ഈ വര്‍ഷം ഒരുമാസം ശേഷിക്കെ 32,000 കടന്നു. ഇത്ര ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ നാടുകടത്തപ്പെടുന്നത് രാജ്യചരിത്രത്തില്‍ ആദ്യമായാണ്.
റെയ്ഡുകള്‍ നിരന്തരമായി തുടര്‍ന്നിട്ടും അനധികൃത താമസക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരാണ് രാജ്യത്തെ ഇഖാമ ലംഘകരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 27,000 ഇന്ത്യക്കാരാണ് കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസനിയമം ലംഘിച്ച് കഴിയുന്നത്. 23,000 ഇഖാമ ലംഘകരുള്ള ബംഗ്ളാദേശാണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്ക (17,000), ഈജിപ്ത് (9,000), ഫിലിപ്പീന്‍സ് (8,000), സിറിയ (7,000), പാകിസ്താന്‍ (3,000), ഇറാന്‍ (1,500), ഇറാഖ് (1,400) എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങളില്‍നിന്നുള്ള ഇഖാമ ലംഘകരുടെ കണക്ക്. താമസരേഖകള്‍ കൈവശമില്ലാത്തവര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായി ഒളിവില്‍ കഴിയുന്നവര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്തവര്‍, സ്പോണ്‍സര്‍മാറി ജോലി ചെയ്തവര്‍ എന്നിവരെയാണ് റെയ്ഡില്‍ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.