കുവൈത്ത് ഐ.എം.സി.സി തയ്യൽ മെഷീൻ വിതരണം
കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് വർഷംതോറും ഉത്തരേന്ത്യയില്‍ നടത്തിവരുന്ന റിലീഫ് പ്രവർത്തനങ്ങൾ ഈ വർഷവും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. അർഹതപ്പെട്ട കുടുംബങ്ങളിൽനിന്ന് തിരഞ്ഞെടുത്തവർക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
അഞ്ച് വർഷമായി ഇത്തരം റിലീഫ് പ്രവർത്തനങ്ങൾ ഐ.എം.സി.സി തുടർന്നുവരുന്നു. നേതാക്കളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ഷരീഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി. സമൂഹത്തിലെ നിർധനരായ സ്ത്രീകൾക്ക് സ്വയംതൊഴിൽ മാർഗങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം.
ഈ വർഷം ഡൽഹിയിൽ നടന്ന ചടങ്ങിൽ വിവിധ ട്രേഡ് യൂനിയന്‍, സോഷ്യല്‍, ചാരിറ്റി സംഘടനകളുടെ പ്രതിനിധികളായ അബ്ദുൽ റാഷിദ് ഖാൻ, യാസിർ ഖാൻ, ‘റ്റൂ-റൊട്ടി ബാങ്ക്’ ചാരിറ്റി സ്ഥാപക പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, സാമൂഹിക പ്രവര്‍ത്തക ഷാഹിസ്ത പാർവീൻ തുടങ്ങിയവർ നേതൃത്വം നൽകിയതായി കുവൈത്ത് ഐ.എം.സി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.