കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച നടപടികളോട് ജനം സഹകരിക്കുന്നില്ലെങ്കിൽ കർഫ്യൂ ഉൾപ്പെടെ ശക്തമായ നടപടികൾക്ക് മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നത് അടക്കമുള്ള നിർദേശങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെങ്കിൽ രാജ്യ വ്യാപക കർഫ്യൂ ഏർപ്പെടുത്തുകയോ നിയമം അനുസരിക്കാത്ത വിദേശികളെ നാടുകടത്തുകയോ ചെയ്യേണ്ടിവരും.
മന്ത്രാലയത്തിെൻറ നിർദേശങ്ങൾ അനുസരിക്കാത്തത് കാരണം രാജ്യത്തെ ആരോഗ്യ സംവിധാനം തകരാൻ അനുവദിക്കില്ല. സ്വദേശികളും വിദേശികളും സർക്കാർ നിർദേശങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെങ്കിൽ ഉറപ്പായും പിന്നീടുള്ള പ്രതികരണം മറ്റൊരു രീതിയിലായിരിക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.