കുവൈത്ത് സിറ്റി: അധിനിവേശകാലത്ത് കാണാതായ കുവൈത്ത് പൗരന്മാരുടെ ഭൗതികാവശിഷ്ട ങ്ങൾ ഇറാഖ് കുവൈത്തിന് കൈമാറി. ഇറാഖ് കുവൈത്ത് അതിർത്തിയായ അബ്ദലിയിൽ നടന്ന ചടങ്ങി ലാണ് 48 യുദ്ധത്തടവുകാരുടെ ഭൗതികാവശിഷ്ടങ്ങൾ കുവൈത്ത് ഏറ്റുവാങ്ങിയത്. ഇറാഖിലെ അ ൽ മുസന്ന, സമാവാ മരുപ്രദേശങ്ങളിൽ അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽനിന്നാണ് കുവൈത്ത് യുദ്ധത്തടവുകാരുടെ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുത്തത്. ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞ 48 യുദ്ധത്തടവുകാരുടെ മൃതദേഹാവശിഷ്ടങ്ങൾ കൈമാറുന്ന ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ സാക്ഷികളായി.
കുവൈത്ത് പതാകയിൽ പൊതിഞ്ഞാണ് അവശിഷ്ടങ്ങൾ അബ്ദലിയിലെത്തിച്ചത്. കൂടുതൽ പരിശോധനകൾക്കായി ഇവ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ടുമെൻറിന് കൈമാറും. ദക്ഷിണ ഇറാഖിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുെടതാണെന്ന് സ്ഥിരീകരിച്ചതായും ഇവ കുവൈത്തിന് കൈമാറുമെന്നും ഇറാഖ് വിദേശകാര്യ വക്താവ് അഹ്മദ് അൽ സഹാഫ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
അധിനിവേശകാലത്ത് കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽനിന്ന് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.