കുവൈത്ത് സിറ്റി: ഇറാഖിൽ നടക്കുന്ന പശ്ചിമേഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഞായറാഴ്ച കുവൈത്ത് അയൽക്കാരായ സൗദിയെ നേരിടും.
ഞായറാഴ്ച മറ്റൊരു മത്സരത്തിൽ ജോർഡൻ ബഹ്റൈനെയും നേരിടും. കുവൈത്ത്, സൗദി, ബഹ്റൈൻ, ജോർഡൻ എന്നിവ ബി ഗ്രൂപ്പിലും ഇറാഖ്, ഫലസ്തീൻ, ലബനാൻ, സിറിയ, യമൻ എന്നിവ എ ഗ്രൂപ്പിലുമാണ്. ഒരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലും മുന്നിലെത്തുന്ന ഒാരോ ടീമുകൾ ഫൈനലിൽ പ്രവേശിക്കും. എ ഗ്രൂപ്പിൽ രണ്ട് മത്സരത്തിൽ നിന്ന് ആറ് പോയൻറുമായി ഇറാഖ് മുന്നിലാണ്. ഫലസ്തീൻ, ലബനാൻ എന്നിവ മൂന്നുപോയേൻറാടെ രണ്ടാം സ്ഥാനത്തുണ്ട്.
ഒാരോ മത്സരം കളിച്ച സിറിയ, യമൻ ടീമുകൾക്ക് പോയെൻറാന്നുമില്ല. ബി ഗ്രൂപ് മത്സരങ്ങൾ ആരംഭിച്ചിട്ടില്ല. എ ഗ്രൂപ് മത്സരങ്ങൾ ഇറാഖിലെ കർബലയിലും ബി ഗ്രൂപ് മത്സരങ്ങൾ ഇർബിലിലുമാണ് നടക്കുന്നത്. ലണ്ടനിൽ പരിശീലനവും സൗഹൃദ മത്സരങ്ങളും പൂർത്തിയാക്കി ആയുധങ്ങൾക്ക് മൂർച്ച കൂട്ടിയിറങ്ങുന്ന കുവൈത്ത് മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ്. ആഗസ്റ്റ് 14നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.