കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി യമനിലെ നിർധനരായ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന ബോട്ട് നൽകി.
ഇൗ ആഴ്ച രണ്ട് വ്യത്യസ്ത ചടങ്ങുകളിലായി 200 ബോട്ടുകളാണ് കൈമാറിയത്. ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിനിെൻറ ഭാഗമായാണ് സഹായം നൽകിയത്. 2500 ഭക്ഷണപ്പൊതികളും അൽ ദെയ്ൽ പ്രവിശ്യയിലെ വനിതകൾക്ക് തയ്യൽ യന്ത്രങ്ങളും നൽകുമെന്ന് റെഡ് ക്രസൻറ് സൊസൈറ്റി അറിയിച്ചു.
300 മീറ്റർ ആഴത്തിൽ കുഴൽക്കിണറുകൾ കുഴിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനും സൊസൈറ്റി പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. മൂന്നുലക്ഷം ഡോളർ ചെലവിലാണ് കുടിവെള്ള പദ്ധതി തയാറാക്കുന്നത്.
യമനിലെ ഇൻഡസ്ട്രിയൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും വാങ്ങാൻ 142000 ഡോളർ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.