കുവൈത്ത് സിറ്റി: സാൽമിയയിലെ കഫേകൾ കേന്ദ്രീകരിച്ചു ഹവല്ലി മുനിസിപ്പാലിറ്റി അധികൃ തർ പരിശോധന നടത്തി. പരിശോധനയിൽ നേരത്തെ താക്കീതു നല്കിയ ഒമ്പതു കടകൾ പൊളിച്ചുമാ റ്റിയതായി പരിശോധനക്ക് നേതൃത്വം നല്കിയ അഹ്മദ് റമദാൻ അറിയിച്ചു. നേരത്തെ താക്കീതു നൽകിയ കഫേകളാണ് മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു മാറ്റിയത്.
ഈ കഫേകളുടെ മേൽ കഴിഞ്ഞ പരിശോധനയിൽ പിഴ ചുമത്തുകയും നിയമങ്ങൾ പാലിക്കാൻ 20 ദിവസം സമയം നൽകുകയും ചെയ്തിരുന്നു. ബുൾഡോസറും മറ്റു സംവിധാനങ്ങളുമായി എത്തിയാണ് പൊളിച്ചത്. പെെട്ടന്നുള്ള മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഉടമകൾ അപ്പീൽ നില്‍കിയെങ്കിലും ഫലമുണ്ടായില്ല. സാൽമിയ ഏരിയയിലെ ആദ്യഘട്ട പരിശോധന ഇതോടെ അവസാനിച്ചുവെന്നും വരും ദിവസങ്ങളിൽ മറ്റു ഭാഗങ്ങളിൽ പരിശോധന നടത്തുമെന്നും മുനിസിപ്പൽ വക്താവ് ഇബ്രാഹീം അൽ സബാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.