കുവൈത്ത് സിറ്റി: ഏഴ് മാസങ്ങള്‍ക്കുശേഷം വിപണിയിലെത്തിയ മാലാന്‍ മത്സ്യത്തിന് വൻ ഡിമാ ൻഡ്. രാജ്യത്തിെൻറ സമുദ്ര പരിധിയിൽനിന്ന് മാലാൻ മത്സ്യം പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെ ശർഖ് ഉൾപ്പെടെ വിപണിയിൽ മാലാൻ ചാകരയായിരുന്നു. മാസങ്ങൾ നീണ്ട വിലക്കിന് ജൂലൈ ഒന്ന് അർധരാത്രി മുതലാണ് വിരാമമായത്. ഇതോടെ നിരവധി ബോട്ടുകൾ മാലാൻചാകര തേടി ആഴക്കടലിലേക്ക് തിരിച്ചിരുന്നു. സ്വദേശികളെക്കാൾ വിദേശികളുടെ ഏറെ ഇഷ്ട മത്സ്യമായ മാലാൻ തേടി നൂറുകണക്കിനു പേരാണ് കഴിഞ്ഞദിവസം ശർഖ് മാർക്കറ്റിലെത്തിയത്.
സ്വന്താവശ്യത്തിനുപുറമെ ഹോട്ടലുകളിലേക്കും കാറ്ററിങ് കമ്പനികളിലേക്കും ആവശ്യത്തിനുള്ള മത്സ്യം സ്വന്തമാക്കുന്നതിനാണ് പലരും നേരേത്തയെത്തിയത്. 26 കിലോയുള്ള വലിയ കൊട്ടക്ക് 35 ദീനാറും ചെറിയ കൊട്ടക്ക് 30 ദീനാറുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വലിയ ഇനം മാലാന്‍ കിലോക്ക് 1.750 ദിനാറും ചെറിയ ഇനത്തിന് 1.5 ദിനാറുമാണ് വില. കൂടുതൽ മത്സ്യം എത്തുന്നതോടെ കൊട്ടക്ക് 12- 13 ദീനാർവരെ വില താഴുമെന്നാണ് പ്രതീക്ഷ. ഇതിനനുസൃതമായി കിലോക്ക് 300-500 ഫിൽസായും കുറയുമെന്നാണ് കരുതുന്നത്. ഒരാഴ്ച പിന്നിടുന്നതോടെ തന്നെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് മത്സ്യക്കച്ചവടക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.