കുവൈത്ത് സിറ്റി: ദക്ഷിണ ഇറാഖിലെ അൽ മുതന്ന, സമാവ ജില്ലകളിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തിന് കൈമാറും. ഇറാഖ് അധിനിവേശകാലത്ത് കാണാതായ യുദ്ധത്തടവുകാരുെടതാണ് മൃതദേഹങ്ങൾ എന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾ ബഗ്ദാദിലെ ലാബിൽ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇറാഖ് അധിനിവേശകാലത്ത് കാണാതായവരുടെ ബന്ധുക്കളുടെ ഡി.എൻ.എയുമായി താരതമ്യം ചെയ്യും. ഡി.എൻ.എ പരിശോധനയിൽ ഇത് കാണാതായ കുവൈത്തികളുെടതാണെന്ന് വ്യക്തമായാൽ കുവൈത്തിന് കൈമാറുമെന്ന് ഇറാഖ് മന്ത്രി ഖാലിദ് അൽ ഉബൈദി പറഞ്ഞു.
രാജ്യത്ത് വൻ നാശനഷ്ടങ്ങൾ വരുത്തിയ സദ്ദാമിെൻറ പട്ടാളം നൂറുകണക്കിന് കുവൈത്തികളെ പിടിച്ചുകൊണ്ടുപോവുകയും വിലകൂടിയ അപൂർവ വസ്തുക്കൾ ഇറാഖിലേക്ക് കടത്തുകയും ചെയ്തിരുന്നു. അധിനിവേശസേന പിന്മാറി വർഷങ്ങൾ കഴിഞ്ഞിട്ടും കുവൈത്തിൽനിന്ന് കാണാതായ നിരവധി സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കാണാതായത്. ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹാവശിഷ്ടങ്ങൾ നേരേത്ത കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവുചെയ്യുകയാണ് അന്ന് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.