കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശികളായ ജീവനക്കാരെ സ്വകാ ര്യ മേഖലയിൽ പാർട്ട്ടൈം ജോലിയെടുക്കാൻ അനുവദിക്കാൻ ആലോചനയുള്ളതായി റിപ്പോർട് ട്. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമായും ഡോക്ടർമാരെ സ്വകാര്യ പ്രാക്ടിസിന് അനുവദിക്കാനാണ് ആലോചിക്കുന്നത്. സ്വകാര്യ ആശുപത്രികൾ ആരോഗ്യ മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകി. ആരോഗ്യ മന്ത്രലയത്തിന് ആവശ്യത്തിൽ എതിർപ്പില്ലെന്നാണ് സൂചന. വൈകീട്ട് മൂന്നുമണിക്കു ശേഷം സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യാൻ അനുവദിക്കാനാണ് നീക്കം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധരായ കുവൈത്തി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണ് ഇതുവഴി സ്വകാര്യ ആശുപത്രികൾ ലക്ഷ്യംവെക്കുന്നത്.
മൂന്നുമണിക്കു ശേഷമായതിനാൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുകയുമില്ല. സർക്കാർ ആശുപത്രികളിൽനിന്ന് ഡോക്ടർമാർ രാജിവെച്ച് സ്വകാര്യ ആശുപത്രികളിൽ ചേരുന്നതായ പ്രവണതയും അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊതുമേഖലയിലെ പ്രധാന ആശുപത്രികളിലൊന്നായ സബാഹ് ആശുപത്രിയിൽനിന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടെ രാജിവെച്ചത് 23 വിദേശി ഡോക്ടർമാരാണ്. ഇതുമൂലം ഫിസിഷ്യന്മാരുടെ എണ്ണത്തിൽ 69 ശതമാനത്തിെൻറ കുറവുണ്ട്. ഇേൻറണൽ മെഡിസിൻ വിഭാഗത്തിൽ 55 ഫിസിഷ്യന്മാർ വേണ്ടിടത്ത് 17 കുവൈത്തി ഡോക്ടർമാർ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പാർട്ട് ടൈം സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതോടെ ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്കും തടയാൻ കഴിയുമെന്നാണ് മന്ത്രാലയത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.