കുവൈത്ത് സിറ്റി: യാത്രക്കാരുടെ പൊതുവായ സംശയങ്ങൾക്ക് മറുപടി നൽകാൻ കുവൈത്ത് എയ ർവേയ്സ് റോബോട്ടിക് സംവിധാനം സ്ഥാപിച്ചു. നാഷനൽ ബാങ്കിെൻറ സഹകരണത്തോടെയാണ് ക ുവൈത്ത് വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ ‘ആസ്ക് മി’ എന്ന മൊബൈൽ ഇൻഫർമേഷൻ സർവിസ് ആരംഭിച്ചത്. യാത്രക്കാർക്ക് സേവനം സംബന്ധിച്ച പൊതുവായ സംശയങ്ങൾ ശബ്ദമായി ചോദിക്കാം. ശബ്ദം തിരിച്ചറിഞ്ഞ് മറുപടി സ്ക്രീനിലൂടെ ഒരാൾ സംസാരിക്കുന്ന രീതിയിൽ ലഭ്യമാകും.
യാത്രക്കാരുടെ സമയവും അധ്വാനവും ലഘൂകരിക്കുന്നതാണ് സംവിധാനമെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ ഹമീദ് അൽ ജാസിം വാർത്തകുറിപ്പിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാൻ കുവൈത്ത് എയർവേയ്സ് നിരന്തരം പരിശ്രമിക്കുകയാണെന്നും ഇത്തരം നവീനാശയങ്ങൾ ഇതിെൻറ ഭാഗമാണെന്നും കൂടുതൽ കേന്ദ്രങ്ങളിൽ റോബോട്ടിക് സംവിധാനം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.