കുവൈത്ത് സിറ്റി: കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് (കെ.എഫ്.എ.ഇ.ഡി) ജോര്‍ഡനിലെ കിങ് ഹുസൈന് കാന്‍സര്‍ സെൻററുമായി രണ്ട് ദശലക്ഷം യു.എസ് ഡോളറിെൻറ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ജോര്‍ഡനിലെ സിറിയന്‍ അഭയാർഥികളെ ചികിത്സിക്കാനാണ് കെ.എഫ്.എ.ഇ.ഡി സഹായധനം പ്രഖ്യാപിച്ചത്.
കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെൻറിനെ പ്രതിനിധാനം ചെയ്ത് അബ്ദുല്‍ വഹാബ് അല്‍ ബദറും കിങ് ഹുസൈന് കാന്‍സര്‍ സെൻററിനെ പ്രതിനിധാനം ചെയ്ത് ചെയര്പേഴ്സൻ ഗീതാ തലാലുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ചടങ്ങില്‍ കുവൈത്തിലെ ജോര്ഡന് അംബാസഡര്‍ അസീസ് അല്‍ ദൈഹാനിയും പങ്കെടുത്തു. ഇതോടെ മൊത്തം അഞ്ച് ദശലക്ഷം ഡോളറാണ് കിങ് ഹുസൈന് കാന്‍സര്‍ സെൻററിന് കെ.എഫ്.എ.ഇ.ഡി സഹായം നല്‍കിയതെന്ന് അബ്ദുൽ വഹാബ് അൽ ബദര്‍ വ്യക്തമാക്കി. 2016ല്‍ സിറിയന്‍ അഭയാർഥികളെ സഹായിക്കാന്‍ മൂന്നുതവണയായി കെ.എഫ്.എ.ഇ.ഡി ധനസഹായം നല്‍കിയിരുന്നു. അർബുദം ബാധിച്ച 117 സിറിയന്‍ അഭയാർഥികളുടെ മുഴുവന്‍ ചികിത്സ ചെലവും ഇതിൽനിന്ന് വഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എഫ്.എ.ഇ.ഡിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഗീതാ തലാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.