കുടുംബ വിസയും കുടുംബ സന്ദർശക വിസയും അനുവദിച്ചുതുടങ്ങി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കുടുംബ വിസയും കുടുംബ സന്ദർശക വിസയും അനുവദിച്ച്​ തുടങ്ങി. ആദ്യഘട്ടത്തിൽ ഇണകൾക്കും മക്കൾക്കും മാത്രമാണ്​ അനുവദിക്കുന്നത്​. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉൾപ്പെടെ മറ്റു നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രമാണ്​ ഇത്​ അനുവദിക്കുക. മാതാപിതാക്കൾക്കുള്ള കുടുംബ വിസയും സന്ദർശക വിസയും പിന്നീട്​ അനുവദിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കുടുംബ വിസ സെപ്​റ്റംബർ മുതൽ അനുവദിക്കുന്നുണ്ട്​. യാത്രാനിയന്ത്രണങ്ങൾ കാരണം ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന വിദേശ തൊഴിലാളികൾക്ക്​ കുടുംബത്തെ കൊണ്ടുവരാൻ അവസരമൊരുങ്ങിയത്​ വലിയ ആശ്വാസമാണ്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.