25 വ​ർ​ഷം സ​ർ​വി​സു​ള്ള​വ​ർ വി​ര​ല​ട​യാ​ളം പ​തി​ക്കേ​​ണ്ട ​

കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ സ​ർ​വി​സു​ക​ളി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ ജോ​ലി​ക്ക് വ​രു​മ്പോ​ഴും പോ​കു​മ്പോ​ഴും വി​ര​ല​ട​യാ​ളം പ​തി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​യ​മം ഒ​ക്ടോ​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​വും.ഉ​ന്ന​ത സി​വി​ൽ സ​ർ​വി​സ്​ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 
അ​തേ​സ​മ​യം, ഈ ​നി​യ​മ​ത്തി​​െൻറ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം രാ​ജ്യ​ത്തെ മൊ​ത്തം ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ 10 ശ​ത​മാ​നം മാ​ത്ര​മേ വ​രൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ രാ​വി​ലെ ജോ​ലി​ക്ക് വ​രു​ന്ന സ​മ​യ​വും ഉ​ച്ച​ക്ക് ജോ​ലി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ഴും മ​റ്റ് ഉ​ദ്യോ​ഗ​സ്​​ഥ​രെ​പോ​ലെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ര​ല​ട​യാ​ളം പ​തി​ക്കേ​ണ്ട​തി​ല്ല. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി​യ ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ചി​ല പ്ര​ധാ​ന ത​സ്​​തി​ക​യി​ലു​ള്ള​വ​ർ​ക്ക് വി​ര​ല​ട​യാ​ളം പ​തി​ക്കു​ന്ന​തി​ൽ ഇ​ള​വ് ന​ൽ​കാ​ൻ അ​നു​ശാ​സി​ക്കു​ന്ന മു​ൻ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യി​ട്ടു​മു​ണ്ട്. 

ഡി​പ്പാ​ർ​ട്​​മ​​െൻറ് ഡ​യ​റ​ക്ട​ർ​മാ​ർ, അ​സി​സ്​​റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ തു​ട​ങ്ങി​യ ത​സ്​​തി​ക​യി​ലു​ള്ള​ർ വി​ര​ല​ട​യാ​ളം പ​തി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​യ​മ​മാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 25 വ​ർ​ഷം സ​ർ​വി​സി​ല്ലാ​ത്ത എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും എ​ത്ര ഉ​യ​ർ​ന്ന ത​സ്​​തി​ക​യി​ലു​ള്ള​വ​രാ​യാ​ലും വി​ര​ല​ട​യാ​ളം പ​തി​ക്കേ​ണ്ടി​
വ​രും. നീ​ണ്ട​കാ​ലം രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത​വ​ർ എ​ന്ന നി​ല​ക്കാ​ണ്​ 25 വ​ർ​ഷം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇൗ ​ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്​. 

Tags:    
News Summary - kuwait govt office punching gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.