കുവൈത്ത് സിറ്റി: 2472 ചതുരശ്ര മീറ്ററിൽ കുവൈത്ത് പതാക നിർമിച്ച് ഗിന്നസ് റെക്കോഡ് നേടി. അറബ് ലോകത്തെ ഏറ്റവും വലിയ മലനിരയായ ഒമാനിലെ ജബൽ ശംസിലാണ് കെ ഫ്ലാഗ് എന്ന വളന്ററി ടീം കൂറ്റൻ പതാക സ്ഥാപിച്ചത്. സമുദ്ര നിരപ്പിൽനിന്ന് 3,028 അടി ഉയരത്തിലാണ് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയതെന്ന് വളന്റിയർ ടീം തലവൻ ഫുആദ് ഖബസാർദ് അറിയിച്ചു.
നേട്ടം കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്കും കുവൈത്ത് ജനതക്കും സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗകര്യം ഒരുക്കിനൽകിയ ഒമാനി റോയൽ കോർട്ടിനും സുൽത്താനേറ്റ് അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.