കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊല്ലം ഏരിയ കമ്മിറ്റി ‘സ്നേഹതീരം’ -ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. സഹിൽ ഇസ്മായിൽ ഖിറാഅത്ത് നടത്തിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ ഏരിയ പ്രസിഡൻറ് ടി.വി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
കുവൈത്ത് കെ.എം.സി.സി കേന്ദ്ര ജനറൽ സെക്രട്ടറി ഗഫൂർ വയനാട് യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൊല്ലം പ്രദേശക്കാരായ റഹീം സ്റ്റർവ്യൂ, പി.വി. നജീബ്, 40 വർഷം പൂർത്തിയാക്കിയ പി.വി. അബ്ദുൽ അസീസ് എന്നിവരെ ആദരിച്ചു.
അടുത്തമാസം നാട്ടിൽ നൽകുന്ന ആംബുലൻസിെൻറ കൈമാറ്റം ചടങ്ങിൽ റഹൂഫ് മശ്ഹൂർ തങ്ങൾ കൊല്ലം കമ്മിറ്റിക്ക് കൈമാറി. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ, ട്രഷറർ അബ്ദുൽ റസാക്ക്, വൈസ് പ്രസിഡൻറ് ഹതീഖ് കൊല്ലം, റഷിദ് അൽ മര്‍റി, സാലിഹ് ബാത്ത, എം.വി. ഫാസിൽ, ടി.വി. ഫൈസൽ, കെ.കെ. ഷബീർ, കാസിം അബ്ദുല്ല, ടി.വി. സാദിഖ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഇസ്മായിൽ സൺെഷെൻ സ്വാഗതവും ഷാനവാസ് അറഫാത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.