കുവൈത്ത് സിറ്റി: കേരള സർക്കാറിൽ ഗതാഗത മന്ത്രിയായതിനുശേഷം ആദ്യമായി കുവൈത്തിലെത്തിയ തോമസ് ചാണ്ടിയെ കുവൈത്ത് കെ.എം.സി.സി നേതാക്കൾ സന്ദർശിച്ചു. പ്രവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതിയില്ലാത്തതുകൊണ്ട് മലബാറിലെ പ്രവാസികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നതെന്നും അതിനാൽ കോഴിക്കോട്ടുനിന്നും കൂടുതൽ ബസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകി. നിലവിൽ രാത്രി 8.30ന് ശേഷം കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഇല്ലാത്തതുകൊണ്ട് കൂടുതൽ സമയം നെടുമ്പാശ്ശേരിയിൽ കാത്തിരിക്കേണ്ടിവരുന്നതായും മന്ത്രിയെ ധരിപ്പിച്ചു.
ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാക്കളായ ഷറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, എച്ച്. ഇബ്രാഹിം കുട്ടി, നിലവിലെ കേന്ദ്ര ഭാരവാഹികളായ കെ.ടി.പി. അബ്ദുറഹ്മാൻ (പ്രസി.), സിറാജ് എരഞ്ഞിക്കൽ (ആക്ടിങ് ജന. സെക്ര.), എം.കെ. അബ്ദുൽ റസാഖ് (ട്രഷ.), മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ (വൈസ് പ്രസി.), അതീഖ് കൊല്ലം (വൈസ് പ്രസി.), സുബൈർ കൊടുവള്ളി (ജോ. സെക്ര.) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.