കുവൈത്ത് സിറ്റി: കൈറോയിൽ നടക്കുന്ന പ്ലാസ്റ്റിക്സ്- 2024 എക്സ്പോയിൽ ശ്രദ്ധേയമായി കുവൈത്ത് പവിലിയൻ. വ്യത്യസ്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച കുവൈത്ത് പവിലിയൻ ആദ്യ ദിവസം തന്നെ സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അലങ്കാര ശൈലികളിൽ രൂപകൽപന ചെയ്തിരിക്കുന്ന വാസ്തുവിദ്യാ മെറ്റീരിയലുകൾ കുവൈത്ത് ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു.
അൽ ഷർഹാൻ ഇൻഡസ്ട്രീസ്, അൽ മന്നായ് പ്ലാസ്റ്റിക്, കുവൈത്ത് പാക്കിഹ് മെറ്റീരിയൽസ് മാനുഫാക്ചറിങ് കമ്പനി, അൽ അറബി പ്ലാസ്റ്റിക് ഫാക്ടറി, പ്ലാസ്റ്റിക് ഇൻഡസ്ട്രീസ് കമ്പനി, കുവൈത്ത് യുനൈറ്റഡ് ഫാക്ടറി, ഇന്റർനാഷനൽ പാർട്ണേഴ്സ്, അവതാൻ ഇന്റർനാഷനൽ ഫാക്ടറി തുടങ്ങിയ പ്ലാസ്റ്റിക്, പെട്രോകെമിക്കൽ വ്യവസായങ്ങളിലെ എട്ട് പ്രമുഖ കമ്പനികൾ കുവൈത്ത് പവിലിയനിൽ ഉൾപ്പെടുന്നു. മേള ജനുവരി 12ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.