തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍  160 വിദേശമാധ്യമ പ്രവര്‍ത്തകര്‍

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ 75 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉള്‍പ്പെടെ 150ഓളം വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി. സി.എന്‍.എന്‍, അല്‍ അറബിയ, സ്കൈ ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താവിതരണ മന്ത്രാലയം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുക. നവംബര്‍ 21 മുതല്‍ 27 വരെയാണ് ഇവര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. പാര്‍ലമെന്‍റും സന്ദര്‍ശിക്കും. പോളിങ് സെന്‍ററുകളിലും മറ്റും പ്രവേശനം അനുവദിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്തിടെ ഉദ്ഘാടനം ചെയ്ത ശൈഖ് ജാബിര്‍ കള്‍ച്ചറല്‍ സെന്‍ററും ദാറുല്‍ അതര്‍ അല്‍ ഇസ്ലാമിയയും സന്ദര്‍ശിക്കാനും പ്രത്യേക സൗകര്യം ചെയ്തുകൊടുക്കും. ഷെറാട്ടണിലെ മീഡിയ സെന്‍ററിന് കീഴില്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ടെലിവിഷന്‍ ചാനലുകള്‍ക്ക് തത്സമയ സംപ്രേഷണത്തിന് മീഡിയ സെന്‍ററില്‍ രണ്ട് സ്റ്റുഡിയോ ഒരുക്കും. ദ്വിഭാഷികളുടെ സഹായവും കുവൈത്ത് ന്യൂസ് ഏജന്‍സി, കുവൈത്ത് ടി.വി, റേഡിയോ എന്നിവയുടെ സഹകരണവും ലഭ്യമാക്കും. 

Tags:    
News Summary - kuwait election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.