Posted On
date_range Updated On
date_range കുവൈത്ത് എലത്തൂർ അസോസിയേഷൻ ജനറൽ ബോഡി യോഗം 24ന്
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ജനുവരി 24ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതൽ ഫഹാഹീൽ തക്കാര റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന യോഗത്തിലേക്ക് കുവൈത്തിലുള്ള എല്ലാ എലത്തൂർ നിവാസികളെയും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി യാക്കൂബ് എലത്തൂർ (99783716) എം.കെ. നാസർ (66780404) ഇ. ഹബീബ് ഇ (94452458) എന്നിവരെ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.