കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ രണ്ടു തലമുറകളെക്കാൾ ജനങ്ങൾ ആരോഗ്യവാൻമാരാണെ ന്നും മരണ നിരക്കു കുറഞ്ഞെന്നും പഠനം. കുവൈത്ത് സർവകലാശാലക്ക് കീഴിലുള്ള പബ്ലിക് ഹെല ്ത്ത് കോളജിെൻറ പഠനങ്ങളാണ് ഇൗ സൂചന നൽകുന്നത്.
കാന്‍സർ, ഷുഗര്‍, രക്തസമ്മർദം പോ ലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ രാജ്യത്തു വർധിച്ചെങ്കിലും പല പകർച്ചവ്യാധികളെയും നിർമാർജനം ചെയ്യാൻ കഴിഞ്ഞതും പോഷകാഹാരം ലഭ്യമായതും ശരാശരി ആയുസ്സ് 50 മുതല്‍ 78 വയസ്സുവരെ ഉയരാൻ കാരണമായി. ചികിത്സ സംവിധാനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലമുണ്ടാകുന്ന മരണനിരക്ക് കൂടിയിട്ടുണ്ടെന്നും പഠനത്തിലുണ്ട്.
അപകടങ്ങളെക്കുറിച്ചും അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവത്കരണം വ്യാപിപ്പിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. രാജ്യത്തെ ആശുപത്രികളില്‍ ലഭ്യമാകുന്ന ചികിത്സകളും പരിശോധനകളും ഏറെ നിലവാരം പുലര്‍ത്തുന്നതാണെന്നും ഇവിടത്തെ ചികിത്സരീതികള്‍ മുഖേന നിരവധി പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. കുവൈത്തിലെ ആരോഗ്യമേഖലകളെക്കുറിച്ചുള്ള 47 പഠന റിപ്പോർട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ജേണലുകളിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് സർവകലാശാലയുടെ ഭാഗമായ പബ്ലിക് ഹെല്‍ത്ത് കോളജിലെ അധ്യാപകര്‍ വിദേശത്തും സ്വദേശത്തുമായി 40ഒാളം കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കുവൈത്ത് സർവകലാശാല ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആദില്‍ ഹനിയാന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.