?????????? ?????????? ??????????????? ??????? ?????????????

സല്‍വയിലെ കൊലപാതകം:  പണം ലോഞ്ച് വഴി കടത്താന്‍ ശ്രമിച്ചു

കുവൈത്ത് സിറ്റി: സല്‍വയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയതിന് ശേഷം ഫ്ളാറ്റില്‍നിന്ന് അപഹരിച്ച 2,76,000 ദീനാര്‍  ലോഞ്ചിലൊളിപ്പിച്ച് കടല്‍ മാര്‍ഗം ഇറാനിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് പിടിയിലായ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 
ഇത്രയും വലിയ സംഖ്യ കുവൈത്തില്‍നിന്ന് നാട്ടിലേക്ക് ബാങ്ക് വഴി അയച്ചാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് കറന്‍സിയായി കടത്താന്‍ പദ്ധതിയിട്ടിരുന്നതെന്ന് ഇവര്‍ പറഞ്ഞു. 
ഇറാനിലേക്ക് പോകുന്ന ലോഞ്ചിന്‍െറ സമയം നോക്കി തീരത്തത്തെിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജകുടുംബാംഗമുള്‍പ്പെടെ രണ്ട് സ്വദേശികളെയും ഇന്തോനേഷ്യക്കാരിയെയും സല്‍വയിലെ ഫ്ളാറ്റില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രണ്ട് ഇറാനികള്‍ പണവുമായി രക്ഷപ്പെട്ടത്. കൃത്യം നടന്ന് 24 മണിക്കൂറിനകം രണ്ടുപേരും പിടിയിലായി. 
 
Tags:    
News Summary - kuwait crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.