കുവൈത്തിൽ ഇന്ത്യക്കാരനടക്കം പത്തുപേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച പത്തു പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 235 ആയി. ഏഴുപേർ ശനിയാഴ്​ച രോഗമുക്​തി നേടി. ഇതോടെ ആകെ രോഗമുക്​തി നേടിയവരുടെ എണ്ണം 64 ആയി. ബാക്കി 171 പേരാണ്​ ചികിത്സയിലുള്ളത്​. 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​.

ബ്രിട്ടനിൽനിന്ന്​ വന്ന മൂന്ന്​ സ്വദേശികൾ, സൗദിയിൽനിന്ന്​ വന്ന രണ്ട്​ സ്വദേശികൾ, ഫ്രാൻസിൽനിന്ന്​ വന്നയാളുമായി സമ്പർക്കം പുലർത്തിയ സ്വദേശി വനിത, യു.എ.ഇയിൽനിന്ന്​ വന്നയാളുമായി സമ്പർക്കം പുലർത്തിയ സ്വദേശി വനിത, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ പോയ വിദേശി, കുവൈത്തിൽ നേരത്തെ വൈറസ്​ സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ സ്വദേശി, ഏതുവഴി രോഗം വന്നുവെന്ന്​ സ്ഥിരീകരിച്ചിട്ടില്ലാത്ത ഇന്ത്യക്കാരൻ എന്നിവർക്കാണ്​ ശനിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - Kuwait covid 19 cases-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.