യൂനിവേഴ്സിറ്റിയിലെ ഫോട്ടോ പ്രദർശനം
കുവൈത്ത് സിറ്റി: ഭരണഘടനയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സെന്റർ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ യൂനിവേഴ്സിറ്റിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. കുവൈത്തിലെ രാഷ്ട്രതന്ത്രജ്ഞരുടെ പ്രയത്നങ്ങൾ പ്രകടമാക്കുന്നതാണ് ഷുവൈഖിലെ കുവൈത്ത് യൂനിവേഴ്സിറ്റി കാമ്പസിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ. കുവൈത്ത് ഭരണഘടനാ അസംബ്ലിയുടെ ചരിത്രം ഇതിലൂടെ വ്യക്തമാക്കുന്നു. ഭരണഘടനയിലെ ആർട്ടിക്കിളുകൾ, നേതാക്കൾ, ചരിത്രനിമിഷങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.