കുവൈത്തിൽ സന്ദർശന വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ബിസിനസ്, കുടുംബ, ടൂറിസ്റ്റ് സന്ദർശന വിസയിൽ എത്തിയവരുടെ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെയും വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിനെയും തുടർന്നാണ് നടപടി.

സന്ദർശകർ വിസ കാലാവധി പുതുക്കുന്നതിനായി റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കേണ്ടതില്ല. എല്ലാത്തരം സന്ദർശന വിസകളും സ്വയമേവ പുതുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാധ്യമ ഡയറക്ടർ കേണൽ ഉസ്മാൻ അൽ ഗാരിബ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. സന്ദർശകരെയും സ്പോൺസർമാരെയും നിയമപരമായ പ്രശ്നങ്ങൾ തടയൽ, മാനുഷിക പരിഗണന എന്നിവ പരിഗണിച്ചാണ് നടപടി.

ഫെബ്രുവരി 28ന് മേഖലയിൽ സംഘർഷം ഉടലെടുത്തതിന് പിറകെ കുവൈത്ത് സന്ദർശന വിസ കാലാവധി ഒരു മാസത്തേക്ക് നീട്ടിനൽകിയിരുന്നു. ഇത് അവസാനിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. കുവൈത്ത് വിസയുള്ള രാജ്യത്തിന് പുറത്ത് പുറത്തുകഴിയുന്നവർക്ക് നേരത്തെ മൂന്നുമാസ കാലാവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Kuwait extends visit visa validity for another month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.