കുവൈത്ത് സിറ്റി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഷാർജയിലെ ഫയയെ ഉൾപ്പെടുത്തിയതിന് കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) യു.എ.ഇയെയും ജനങ്ങളെയും അഭിനന്ദിച്ചു.
പൈതൃക സംരക്ഷണത്തിൽ യു.എ.ഇയുടെ ഇടപെടലിനെ ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും എൻ.സി.സി.എ.എൽ പ്രസിഡന്റുമായ അബ്ദുർ റഹ്മാൻ അൽ മുതൈരി അഭിനന്ദിച്ചു.
മേഖലയിലെ മാനുഷിക പൈതൃകവും ചരിത്രപരമായ സ്വത്വവും സംരക്ഷിക്കുന്നതിൽ യു.എ.ഇ നടത്തിയ തുടർച്ചയായ ശ്രമങ്ങളെയാണ് ഈ നേട്ടത്തിന്റെ പ്രതിഫലനമാണ് യുനെസ്കോ അംഗീകാരമെന്നും അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ തങ്ങളുടെ പൈതൃകവും സാംസ്കാരിക സംഭാവനകളും ഉയർത്തിക്കാട്ടുന്നതിൽ യു.എ.ഇയുടെ ശ്രമങ്ങളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.