സം​ഘ​ർ​ഷ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്രാ​യേ​ലി​ന് -കു​വൈ​ത്ത് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യി ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്രാ​യേ​ലി​നാ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​സ്രാ​യേ​ൽ സൈ​ന്യം അ​ൽ അ​ഖ്‌​സ മ​സ്ജി​ദി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും മു​സ്‍ലിം ആ​രാ​ധ​ക​രെ ബ​ല​മാ​യി പു​റ​ത്താ​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് നി​ല​വി​ലെ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്പ​ടി​ക​ളും ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കു​ന്നു. ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ളോ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളോ​ടു​മു​ള്ള കു​വൈ​ത്തി​ന്റെ അ​സ​ന്ദി​ഗ്ധ​മാ​യ നി​രാ​ക​ര​ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. ഇ​സ്രാ​യേ​ലി​ന്റെ തു​ട​ർ​ച്ച​യാ​യ അ​ക്ര​മ പ്ര​വൃ​ത്തി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‍ലിം​ക​ളു​ടെ രോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ൽ അ​ഖ്‌​സ മ​സ്ജി​ദി​ലെ​യും അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​സ്‍ലിം വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളി​ലെ​യും ഇ​സ്രാ​യേ​ൽ അ​ക്ര​മ​ങ്ങ​ളും ലം​ഘ​ന​ങ്ങ​ളും ത​ട​യാ​നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണം. പ്ര​ശ്ന​ത്തി​ൽ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു.

മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ ബു​ധ​നാ​ഴ്ച ഇ​സ്രാ​യേ​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഗ​സ്സ​യി​ലും തെ​ക്ക​ൻ ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​ക​യു​ണ്ടാ​യി. അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ ര​ണ്ടു ജൂ​ത കു​ടി​യേ​റ്റ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഗ​സ്സ​യി​ൽ​നി​ന്നും ല​ബ​നാ​നി​ൽ​നി​ന്നും ഇ​സ്രാ​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യി.

പ്ര​ശ്ന​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കു​വൈ​ത്ത് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​സ്‍ലാ​മി​ക പ​വി​ത്ര സ്ഥ​ല​ങ്ങ​ൾ​ക്കും നി​ര​പ​രാ​ധി​ക​ളാ​യ ഫ​ല​സ്തീ​ൻ ആ​രാ​ധ​ക​ർ​ക്കു​മെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ നി​കൃ​ഷ്ട​വും നി​ര​ന്ത​ര​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് യു.​എ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Kuwait condemns Israel attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.