കുവൈത്ത് സിറ്റി: തെക്കൻ ലബനാനിൽ ഐക്യരാഷ്ട്രസഭ സമാധാന സേനാംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് അപലപിച്ചു. സംഭവത്തിൽ ഒരു ഐറിഷ് സൈനികൻ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ പിന്നിലെ കാരണം അന്വേഷിക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഐറിഷ് സർക്കാറിനോടും മരിച്ച സൈനികന്റെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് ആശംസിച്ചു. എല്ലാത്തരം തീവ്രവാദത്തിനും ആക്രമണത്തിനുമെതിരെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ തത്ത്വാധിഷ്ഠിതവും അചഞ്ചലവുമായ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.