കുവൈത്ത് സിറ്റി: സുഡാനിലെ സൗദി കൾച്ചറൽ അറ്റാഷെ കെട്ടിടത്തിൽ സായുധ സംഘം ഇരച്ചുകയറി ഉപകരണങ്ങളും കാമറകളും നശിപ്പിച്ച് പിടിച്ചെടുത്തതിനെ കുവൈത്ത് അപലപിച്ചു. ഈ നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര ബന്ധങ്ങളുടെയും വിയന കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനത്തിന് പൂർണ സംരക്ഷണം, കെട്ടിടങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കണം.
കുറ്റവാളികളെ ശിക്ഷിക്കുന്നതിനും മറ്റു നടപടികൾ സ്വീകരിക്കാനും കുവൈത്ത് സുഡാനിലെ എല്ലാ ബന്ധപ്പെട്ട കക്ഷികളോടും ആവശ്യപ്പെട്ടു. സൗദി അറേബ്യയോട് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച കുവൈത്ത് നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിന് സ്വീകരിക്കുന്ന എല്ലാ സുരക്ഷ, നിയമ നടപടികൾക്കും പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.