കുവൈത്ത് സിറ്റി: തെക്കുകിഴക്കൻ ഫ്രാൻസിലെ ആനെസി ടൗണിൽ നിരവധിയാളുകളെ ലക്ഷ്യമിട്ട് നടത്തിയ കത്തി ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മൂല്യങ്ങൾക്കും വിരുദ്ധമായ എല്ലാത്തരം അക്രമങ്ങളെയും ക്രിമിനൽ പ്രവൃത്തികളെയും എതിർക്കുന്ന കുവൈത്തിന്റെ നിലപാട് മന്ത്രാലയം വാർത്താക്കുറിപ്പിൽ ആവർത്തിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചതിനൊപ്പം, ഫ്രാൻസിന്റെ നേതൃത്വത്തോടും സർക്കാറിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും കുവൈത്തിന്റെ സഹതാപവും ഐക്യദാർഢ്യവും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.