അ​സ്​​ഥി​ര​ കാ​ലാ​വ​സ്​​ഥ​ക്കും  മ​ഴ​ക്കും സാ​ധ്യ​ത

കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയോടൊപ്പം മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിലെ സമുദ്ര നിരീക്ഷണ വിഭാഗം മേധാവി യാസിർ അൽ ബലൂഷി പറഞ്ഞു. നേരിയ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച് മണിക്കൂറിൽ 15- 45 കിലോമീറ്ററിലെത്തിയേക്കാം. തുറസ്സായ സ്ഥലങ്ങളിലും മരുപ്രദേശങ്ങളിലും ഇത് പൊടിക്കാറ്റായി രൂപാന്തരപ്പെടും. രാജ്യത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ ഇടിയോട്കൂടിയും അല്ലാതെയും മഴ പെയ്യാനും ഇടയുണ്ട്. കാറ്റിെൻറ ശക്തിയിൽ തിരമാലകൾ കൂടുതൽ ഉയരുന്നതിനാൽ കടലിൽ പോകുന്നവർ കരുതിയിരിക്കണമെന്ന് യാസിർ അൽ ബലൂഷി കൂട്ടിച്ചേർത്തു.
News Summary - kuwait climates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.