കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഏജൻസികളുമായി കരാറിലുള്ള വിദേശ തൊഴിലാളികൾ അവരുടെ സിവിൽ െഎഡിയിൽ പറയുന്ന സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഇതിന് പദ്ധതി തയാറാക്കണമെന്ന് മന്ത്രിസഭ നിർദേശിച്ചു.
തൊഴിലാളികൾ സിവിൽ െഎഡിയിലെ വിലാസത്തിൽനിന്ന് മാറി താമസിക്കുന്നത് രാജ്യത്ത് വ്യാപകമാണ്. ഇതിൽ നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. അതിനിടെ ലേബർ സിറ്റികളുടെ നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തിന് മന്ത്രിസഭ നിർദേശം നൽകി. പദ്ധതിയുടെ സാേങ്കതിക ആവശ്യങ്ങൾ നിറവേറ്റി നൽകാനാണ് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.