കുവൈത്ത് സിറ്റി: ഖത്തറുമായി ചില രാജ്യങ്ങൾ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് അഞ്ചു ദിവസമായി തുടരുന്ന ജി.സി.സി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ വിദേശകാര്യമന്ത്രി റിക്സ് ടെയ്ലർസൺ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ടെലിഫോണിൽ സംഭാഷണം നടത്തി.
വ്യാഴാഴ്ച വൈകുന്നേരമാണ് യു.എസ് മന്ത്രി അമീറിനെ ഫോണിൽ ബന്ധപ്പെട്ടത്. റമദാൻ ആശംസകൾ കൈമാറിയ ഇരുവരും മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. കുവൈത്ത്- യു.എസ് സഹകരണം ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം ഇരുവരും പങ്കുവെച്ചു. -മേഖലയിൽ രൂപപ്പെട്ട പുതിയ പ്രതിസന്ധി പരിഹരിക്കുന്നതിന് അമീറിെൻറ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് യു.എസ് മന്ത്രിയുടെ ഫോൺ. നേരത്തെ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വിഷയത്തിൽ രണ്ടു തവണ അമീറുമായി ഫോണിൽ സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.