ലു​ക്കീ​മി​യ ആ​ൻ​ഡ് ലിം​ഫോ​മ സൊ​സൈ​റ്റി വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി

രാ​ജ്യ​ത്ത് അ​ത്യാ​ധു​നി​ക കാ​ൻ​സ​ർ നി​യ​ന്ത്ര​ണ കേ​ന്ദ്രം തു​ട​ങ്ങും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ അ​ത്യാ​ധു​നി​ക കാ​ൻ​സ​ർ നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. അ​ൽ സ​ബാ​ഹ് ഹെ​ൽ​ത്ത് ഡി​സ്ട്രി​ക്റ്റി​ൽ ഉ​ട​ൻ തു​റ​ക്കു​ന്ന കേ​ന്ദ്രം മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​താ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു. ലു​ക്കീ​മി​യ ആ​ൻ​ഡ് ലിം​ഫോ​മ സൊ​സൈ​റ്റി വാ​ർ​ഷി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റ്റ​വും പു​തി​യ അ​ന്താ​രാ​ഷ്ട്ര ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ സ​ജ്ജീ​ക​രി​ക്കും. കാ​ൻ​സ​ർ ചി​കി​ത്സ രം​ഗ​ത്തെ നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ൾ നി​ല​വി​ൽ രാ​ജ്യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​മ്യൂ​ണോ​തെ​റാ​പ്പി പോ​ലു​ള്ള അ​ത്യാ​ധു​നി​ക കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ രാ​ജ്യ​ത്ത് ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും സേ​വ​ന രം​ഗ​ത്തും മി​ക​ച്ച പു​രോ​ഗ​തി​യാ​ണു​ള്ള​തെ​ന്നും അ​ൽ അ​വാ​ദി പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ ലു​ക്കീ​മി​യ ആ​ൻ​ഡ് ലിം​ഫോ​മ സൊ​സൈ​റ്റി ഫോ​റ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ലു​ക്കീ​മി​യ പ്ര​തി​രോ​ധം ചി​കി​ത്സ തു​ട​ങ്ങി​യ വി​ഷ​യ​ത്തി​ൽ അ​വ​ത​ര​ണം, ച​ർ​ച്ച​ക​ൾ എ​ന്നി​വ ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Tags:    
News Summary - Kuwait Cancer Control Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.